CHAIRMAN'S MESSAGE
“പ്രകൃതിരമണീയത തുളുമ്പി നിൽക്കുന്ന നീലഗിരിയുടെ മടിത്തട്ടിൽ പച്ച
 പരവതാനി വിരിച്ച ഉപ്പട്ടി എന്ന ഗ്രാമം, 25 വര്ഷം മുൻപ് ഈ പ്രദേശത് ഞങ്ങളുടെ
 പൂർവ്വപിതാക്കളാൽ വിദ്യ എന്ന ആൽമരം നാട്ടുവെച്ചു,വിദ്യാഭ്യാസത്തിന്
 വളക്കൂറുള്ള ഉപ്പട്ടിയുടെ ഭൂമികയിൽ ആ ആല്മരത്തിന് MSS മെട്രികുലേഷൻ
 സ്കൂൾ എന്ന് നാമകരണം ചെയ്‌തു.
 പ്രതികൂല കാലാവസ്ഥയിലും കാറ്റിലും കോളിലും പെടാത്ത രീതിയിൽ മാറി മാറി
 വന്നവർ കാലോചിതമായി സംരക്ഷിച്ചു. ഇന്ന് ആ ആൽമരം പടർന്നു പന്തലിച്ചു
 ഒരു വടവൃക്ഷമായി മാറിയിരിക്കുന്നു.ഈ ആൽമരത്തിൻറെ ഇലകളാകുന്ന
 വിദ്യാർത്ഥികൾ നാടിൻറെ വിവിധ പ്രദേശങ്ങളിൽ വിവിധ മേഖലകളിൽ
 സേവനമനുഷ്ഠിക്കുന്നു.
 നടന്നു വന്ന വഴിയിലേയ്ക് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനം കൊള്ളുന്നു.
 "പൂർവ്വ പിതാക്കളെ സ്മരിക്കുന്നു
 ലോകനിയന്താവിന് സ്തുതി അർപ്പിക്കുന്നു," 
    